സായി പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം ‘ലവ് സ്റ്റോറി’യുടെ ട്രെയിലർ പുറത്ത്. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ്, ​ഗോദാവരി, ഹാപ്പി ഡേയ്സ്, ഫിദ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ശേഖർ കമൂല. 

ഈശ്വരി, ഉത്തേജ്, ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.  ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നാരായൺ ദാസ് കെ നരം​ഗും പുഷ്കർ റാം മോഹൻ റാവുവും ചേർന്നാണ് നിർമാണം. 

സെപ്റ്റംബർ 24ന് തീയേറ്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. 

content highlights : Naga Chaitanya Sai Pallavi Sekhar Kammula movie Love Story Trailer |