ശ്രീനിവാസ ചിറ്റൂരി, നാഗ ചൈതന്യ, വെങ്കട് പ്രഭു എന്നിവർ | ഫോട്ടോ: www.instagram.com/venkat_prabhu/
വെറും നാല് മാസത്തെ ഇടവേളയിൽ മാനാട്, മന്മഥ ലീലൈ എന്നീ രണ്ട് വമ്പൻ ഹിറ്റ് ചിത്രങ്ങൾ നൽകിയ തമിഴ് സംവിധായകനാണ് വെങ്കട്ട് പ്രഭു. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലെ ആദ്യ തെലുങ്ക് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മജിലി, വെങ്കി മാമ, ലവ് സ്റ്റോറി, ബങ്കാരുരാജു എന്നിങ്ങനെ തുടരെ നാല് വമ്പൻ വിജയങ്ങളുമായി ഉജ്വല ഫോമിൽ നിൽക്കുന്ന തെലുങ്കിലെ യുവ സൂപ്പർതാരം നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ.
നാഗ ചൈതന്യയുടെ തമിഴിലെ ആദ്യ മുഴുനീള കഥാപാത്രമാണ് ചിത്രത്തിലേത്. ഇതിന് മുൻപ് ഗൗതം മേനോൻ്റെ മെഗാഹിറ്റ് ചിത്രമായ 'വിണ്ണൈ താണ്ടി വരുവായ'യിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട് നാഗ ചൈതന്യ. ശ്രീനിവാസ സിൽവർ സ്ക്രീനിൻ്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം നടന്നിരുന്നു. റാം പോത്തിനേനിയെ നായകനാക്കി തമിഴിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ എൻ. ലിങ്കുസാമി സംവിധാനം ചെയ്യുന്ന 'ദി വാരിയർ' ആണ് ശ്രീനിവാസ ചിറ്റൂരിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ഈ രണ്ട് ചിത്രങ്ങൾക്ക് പുറമെ റാം പോത്തിനേനിയെ തന്നെ നായകൻ ആക്കി തെലുങ്ക് ബോക്സ് ഓഫീസിലെ ഈ വർഷത്തെ മെഗാവിജയവും ഒപ്പം ഒ ടി ടിയിൽ ചരിത്രവും സൃഷ്ടിച്ച ബാലകൃഷ്ണ ചിത്രം 'അഖണ്ഡ'യുടെ സംവിധായകൻ ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രവും ഇതിനോടകം ശ്രീനിവാസ സിൽവർ സ്ക്രീനിൻ്റെ ബാനറിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ വെങ്കട് പ്രഭു-നാഗ ചൈതന്യ ചിത്രം ഈ വർഷം തന്നെ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. നായികയുടെയും മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുമെന്നാണ് അണിയറ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പവൻ കുമാർ ആണ് ചിത്രം അവതരിപ്പിക്കുന്നത്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
Content Highlights: naga chaitanya and venkat prabhu, tamil telugu bilingual movie, venkat prabhu's new movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..