കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ (NAFA 2018) പ്രഖ്യാപിച്ചു. ജനപ്രിയ നടനുള്ള പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാനും (പറവ, സോളോ) ക്രിട്ടിക് അവാര്‍ഡ് ഫഹദ് ഫാസിലിനുമാണ് (ടെയ്ക്ക് ഓഫ്). മഞ്ജു വാര്യര്‍ (ഉദാഹരണം സുജാത) ജനപ്രിയ നടിയായി. ക്രിട്ടിക്സ് പുരസ്‌കാരം പാര്‍വതിക്കാണ് (ടേക്ക് ഓഫ്). ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. ലിജോ ജോസ് പല്ലിശ്ശേരി (അങ്കമാലി ഡയറീസ്) മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങും ജൂറി പാനലും ചേര്‍ന്നാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. ജൂണ്‍ 30, ജൂലായ് ഒന്ന് തീയതികളില്‍ ന്യൂയോര്‍ക്കിലും ടൊറന്റോയിലുമായാണ് പുരസ്‌കാരദാന ചടങ്ങ്. നാഫ പ്രസിഡന്റ് ഡോ. ഫ്രീമു വര്‍ഗീസ്, നാഫ ഡയറക്ടര്‍ ആനി ലിബു, നാഫ പാര്‍ട്ണര്‍ സി?േജാ വടക്കന്‍, ന്യൂയോര്‍ക്ക് പാര്‍ട്ണര്‍ സജി ഹെഡ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നാഫ 2018 പുരസ്‌കാരങ്ങള്‍:

ബെസ്റ്റ് ആക്ടര്‍ പോപ്പുലര്‍ - ദുല്‍ഖര്‍ സല്‍മാന്‍ (പറവ, സോളോ)
ബെസ്റ്റ് ആക്ടര്‍ ക്രിട്ടിക് - ഫഹദ് ഫാസില്‍ (ടേക്ക് ഒാഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും)
ബെസ്റ്റ് ആക്ട്രസ് പോപ്പുലര്‍ - മഞ്ജു വാര്യര്‍ (ഉദാഹരണം സുജാത)
ബെസ്റ്റ് ആക്ട്രസ് ക്രിട്ടിക്സ് - പാര്‍വതി (ടേക്ക് ഓഫ്)
ജനപ്രിയ നായകന്‍ - കുഞ്ചാക്കോ ബോബന്‍ (ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം)
യൂത്ത് ഐക്കണ്‍ - ടൊവീനോ തോമസ്
ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ്: ആക്ടര്‍ - ടോവിനോ തോമസ് (മായാനദി)
ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ്: ആക്ട്രസ് -ഐശ്വര്യ ലക്ഷ്മി (മായാനദി)
മികച്ച സഹനടന്‍ - അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സഹനടി - ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
മികച്ച സ്വഭാവ നടന്‍ - സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്മി 
മികച്ച ഹാസ്യതാരം - ഹരീഷ് കണാരന്‍ (വിവിധ ചിത്രങ്ങള്‍)
മികച്ച വില്ലന്‍ - ജോജു ജോര്‍ജ് (രാമന്റെ ഏദന്‍തോട്ടം)
മികച്ച സംഗീതം - ഗോപി സുന്ദര്‍ (ഉദാഹരണം സുജാത)
മികച്ച ഗായകന്‍ - വിജയ് യേശുദാസ് (വിവിധ ചിത്രങ്ങള്‍)
മികച്ച ഗായിക - സിതാര (ഉദാഹരണം സുജാത)
മികച്ച തിരക്കഥ -ചെമ്പന്‍ വിനോദ് (അങ്കമാലി ഡയറീസ്), ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ (മായാനദി)
മികച്ച ചിത്രം - തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്‍)
മികച്ച രണ്ടാമത്തെ ചിത്രം - മായാനദി (ആഷിഖ് അബു)
സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം -ഉദാഹരണം സുജാത (ഫാന്റം പ്രവീണ്‍)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം -ടേക്ക് ഓഫ് (മഹേഷ് നാരായണന്‍)
പുതുമുഖ സംവിധായകന്‍ - സൗബിന്‍ ഷാഹിര്‍ (പറവ)
മികച്ച സംവിധായകന്‍ - ലിജോ ജോസ് പല്ലിശ്ശേരി (അങ്കമാലി ഡയറീസ്)
മികച്ച ഛായാഗ്രഹകന്‍ - മധു നീലകണ്ഠന്‍ (ഉദാഹരണം സുജാത, രാമന്റെ ഏദന്‍തോട്ടം)
പ്രത്യേക ജൂറി പുരസ്‌കാരം - നീരജ് മാധവ് (പൈപ്പിന്‍ ചുവട്ടിലെ പ്രണയം)
ലൈഫ്ടൈം അച്ചീവ്മെന്റ് (നാഫ റെസ്പെക്ട്) - ബാലചന്ദ്ര മേനോന്‍
മികച്ച ബാലതാരം - അനശ്വര രാജന്‍ (ഉദാഹരണം സുജാത)

Content Highlights: nafa awards North American Film Awards dulquer Salmaan Fahadh Faasil Maju warrier