
-
കാലത്ത് വൈകിയെഴുന്നേല്ക്കുന്നവരാണ് ഇന്നത്തെ യുവതലമുറയില്‍ ഭൂരിഭാഗവും. ഒരു ജോലിയും താത്പര്യം കാണിക്കാതെ ഉറങ്ങി സമയം കളയുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം ഇപ്പോള്‍ വാര്‍ത്തയാവുകയാണ്. പറമ്പിലിറങ്ങി നാലു വിത്തു പാകാനുള്ള നല്ല പാഠങ്ങള്‍ പഠിപ്പിക്കുന്ന നാടിന്റെ നട്ടെല്ല് എന്ന ഈ ഹ്രസ്വചിത്രം മോഹന്‍ലാല്‍ ആണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അതിജീവിനത്തിന്റെ ഈ കാലത്ത് കൃഷി നമ്മുടെ നാടിന്റെ നട്ടെല്ലായി മാറട്ടെ എന്നതാണ് ഈ കുഞ്ഞു സിനിമയുടെ ആശയം. ശ്രദ്ധ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെബിന് സാബു ആണ് സംവിധാനം. സ്റ്റീഫന്‍ പൗലോസിന്റേതാണ് തിരക്കഥ. ജിതിന് മറ്റപ്പിള്ളി ആണ് ഛായാഗ്രഹണം. സാജന് മാധവ് സംഗീതം നല്കുന്നു. സ്റ്റീഫന്‍ പൗലോസ്, ഹുസൈന് കോയ, റീബ സെന്‍, അര്‍ച്ചന മധു, ജോഷ്വിന് അബ്രഹാം ജോണ്സണ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
Content Highlights : nadinte nattellu malayalam shortfilm shradha movies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..