'നദികളില്‍ സുന്ദരി  യമുന'  ആരംഭിച്ചു. 


സിനിമയുടെ പൂജ ചടങ്ങിൽ നിന്നും

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂര്‍ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു തുടക്കം. നടന്‍ ബൈജു സന്തോഷ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. മുന്‍ എം.എല്‍.എ.ശ്രീ ടി.വി.രാജേഷ് തദവരത്തില്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, പുതുമുഖ നായിക ആമിയും ഏതാനും ജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന രംഗത്തോടെ ചിത്രീകരണമാരംഭിച്ചു.കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.

ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. കണ്ണൂരിന്റ സംസ്‌ക്കാരവും, ആചാരങ്ങളും, വിശ്വാസങ്ങളും, രാഷ്ടീയവുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായിയുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കി തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഇവിടെ കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.



സുധീഷ്, നിര്‍മ്മല്‍ പാലാഴി, മനോജ്.കെ.യു, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, രേവതി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും രെതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -അജയന്‍ മങ്ങാട്. മേക്കപ്പ് -ജയന്‍ പൂങ്കുളം കോസ്റ്റ്യും - ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അരുണ്‍ലാല്‍ കരുണാകരന്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പ്രിജിന്‍ ജെസ്സി
ഫിനാന്‍സ് കണ്‍ട്രോളര്‍. അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ് പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,
തളിപ്പറമ്പിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വാഴൂര്‍ ജോസ്. ആതിര ദിൽജിത്ത്. ഫോട്ടോ - സന്തോഷ് പട്ടാമ്പി .

Content Highlights: nadikalil sundari yamuna, dhyan sreenivasam aju Varghese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented