നാദിര്‍ഷാ - റാഫി കൂട്ടുകെട്ടില്‍ ഹ്യൂമര്‍ ത്രില്ലര്‍ വരുന്നു


നാദിർഷ പങ്കുവച്ച ചിത്രം

നാദിര്‍ഷാ - റാഫി കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാന്നറില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫി. നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.

സിദ്ധിക്ക് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവരെയെല്ലാം തന്റെ ഗുരുക്കന്‍മാരുടെ സ്ഥാനത്ത് കാണുന്നവരാണെന്ന് നാദിര്‍ഷ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. റാഫി മെക്കാര്‍ട്ടിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹ്യൂമര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമായിവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയില്‍ ആരംഭിക്കും. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ രണ്ടാമത്തെ നിര്‍മ്മാണമാണ് നാദിര്‍ഷ റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം. ഹിറ്റുസിനിമകള്‍ മലയാളിക്ക് സമ്മാനിച്ച നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Content Highlights: Nadhirshah rafi mecartin new film announced


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented