'നദികളിൽ സുന്ദരി യമുന' ഒക്ടോബർ എട്ടിന് ആരംഭിക്കുന്നു


കണ്ണൂരിൻ്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമിമുരളി എന്നിവർ നിർമ്മിക്കുന്ന 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ എട്ട് ശനിയാഴ്ച്ച തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ആരംഭിക്കുന്നു. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെളളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

കണ്ണൂരിൻ്റെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലൂടെ രസകരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആതിര, ആമി, പാർവണ, എന്നിവരാണ് നായികമാരാകുന്നത്. അജു വർഗീസ്, നവാസ് വള്ളിക്കുന്ന്, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനു പയ്യന്നൂർ എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.



മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രതിൽ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. കോസ്റ്റ്യും ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ് -ജയൻ പൂങ്കുളം. നിർമ്മാണ നിർവ്വഹണം സജീവ് ചന്തിരൂർ. തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഓ -വാഴൂർ ജോസ്.

Content Highlights: nadhikalil sundari yamuna, dhyan sreenivasan new movie shooting starting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented