ആർആർആറിലെ ഗാനരംഗത്തിൽ ജൂനിയർ എൻടിആറും രാംചരണും
ലോസ് ആഞ്ജലിസ്: 'ആര്.ആര്.ആറി'ലെ 'നാട്ടു നാട്ടു' 'ഗോള്‍ഡന്‍ ഗ്ലോബ്' നേടി മിന്നിത്തിളങ്ങുമ്പോള്‍ യുക്രൈനും അഭിമാനിക്കാം. യുദ്ധത്തിനുമുമ്പുള്ള യുക്രൈനില്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയുടെ ഔദ്യോഗികവസതിയായ മരീന്‍സ്കി കൊട്ടാരത്തിനുമുമ്പിലാണ് ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും 'നാട്ടു നാട്ടു' പാടിയാടിയത്. നൃത്തരംഗത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കെട്ടിടമാണ് മരീന്‍സ്കി കൊട്ടാരം. 2021 ഓഗസ്റ്റിലായിരുന്നു ഗാനചിത്രീകരണം.
വേദിയില്‍ സെലെന്‍സ്കി
ഹാസ്യനടനില്‍നിന്ന് യുക്രൈന്റെ യുദ്ധകാല പ്രസിഡന്റായി മാറിയ വൊളോദിമിര്‍ സെലെന്‍സ്കി 80-ാം ഗോള്‍ഡന്‍ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തു. യുക്രൈനില്‍നിന്നുള്ള സെലെന്‍സ്കിയുടെ പ്രസംഗം വേദിയില്‍ കാണിച്ചു. യുദ്ധം മൂന്നുഭാഗങ്ങളുള്ള പരമ്പരയല്ലെന്നും മൂന്നാം ലോകമഹായുദ്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Naatu naatu RRR, Golden Globes awards, volodymyr zelenskyy palace, Keeravani
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..