ഓസ്‌കറില്‍ കൈയടി നേടാന്‍ 'നാട്ടു നാട്ടു'; ലൈവ് പെര്‍ഫോമന്‍സിനായി പരിശീലനം തുടങ്ങിയെന്ന് കീരവാണി


1 min read
Read later
Print
Share

ആർആർആറിലെ ഗാനരംഗത്തിൽ ജൂനിയർ എൻടിആറും രാംചരണും

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍' ഇന്ത്യയ്ക്ക് പുറത്തും ഏറെ പ്രശംസ നേടിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഓസ്‌കര്‍ നാമനിര്‍ദേശവും ചിത്രം സ്വന്തമാക്കി. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്.

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.

മാര്‍ച്ച് 12-നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം. ലൈവ് പെര്‍ഫോമന്‍സിന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ടെന്ന് കീരവാണി അറിയിച്ചു. ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ മറ്റുള്ളവര്‍ക്കൊപ്പമുള്ള വിരുന്നില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു കീരവാണി. ഗാനരചയിതാവ് ചന്ദ്രബാബുവും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഗായകരും ലോസ് ആഞ്ചല്‍സില്‍ നിന്നുള്ള നര്‍ത്തകരും ഒരുമിക്കുന്ന പെര്‍ഫോമന്‍സായിരിക്കും നടത്തുകയെന്ന് ഇവര്‍ അറിയിച്ചു.

Content Highlights: Naatu Naatu Oscars live performance rehearsal started says MM Keeravaani

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KAJOL

1 min

‘ജീവിതത്തിലെ കഠിനമായ പരീക്ഷണം നേരിടുന്നു’; ഇടവേള എടുക്കുന്നുവെന്ന് കജോൾ, പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

Jun 9, 2023


അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം

1 min

ധ്യാൻ ശ്രീനിവാസന്റെ സിനിമയുടെ ലൊക്കേഷനിൽ വാഹനാപകടം

Jun 9, 2023


KAJOL

1 min

സമൂഹമാധ്യമങ്ങളിൽ നിന്നും 'ഇടവേള'യെടുത്ത കജോൾ തിരികെയെത്തി; നേരിട്ട 'പരീക്ഷണം' വെളിപ്പെടുത്തി താരം 

Jun 9, 2023

Most Commented