ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനിലെ പുതിയ പോസ്റ്റര്‍ പുറത്ത്. നായികയായ അന്നാ ബെന്‍ അവതരിപ്പിക്കുന്ന ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ കഥാപാത്രത്തേക്കുറിച്ച് കൂടുതല്‍ പറയണമെന്നുണ്ടെങ്കിലും അല്പം പേടിയുണ്ട്. അതുകൊണ്ട് കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അന്ന ബെന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. അവള്‍ തീക്ഷ്ണ സ്വഭാവത്തോടുകൂടിയവളും ധൈര്യമുള്ളമുള്ളവളുമാണെന്നുമാത്രം ഇപ്പോള്‍ പറയാം. ഇത്തരമൊരു കഥാപാത്രം ചെയ്യുന്നതില്‍ അതിയായ ആവേശമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, റാഫി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.  ഉണ്ണി ആര്‍. ആണ് നാരദന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ജാഫര്‍ സാദിഖ് ഛായാഗ്രഹണവും ഡി.ജെ. ശേഖര്‍, യാക്‌സന്‍, നേഹ എന്നിവര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. 

സന്തോഷ് കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Naaradhan malayalam movie, tovino thomas, anna ben, ashique abu