ധനുഷ് ചിത്രം ' നാനേ വരുവേന്‍' ആശിര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു


naane varuven

വന്‍ വിജയം നേടിയ തിരുച്ചിറ്റമ്പലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് നാനേ വരുവേന്‍. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ' നാനേ വരുവേന്‍'. സെപ്റ്റംബര്‍ ഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തില്‍ ആശിര്‍വ്വാദ് സിനിമാസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിലെ നായകനും പ്രതിനായകനും ധനുഷ് തന്നെയാണന്നാണ് സൂചന.

വി. ക്രിയേഷന്‍സിന്റെ ബാനറില്‍ തെലെ പുലിതാണു നിര്‍മ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ശെല്‍വരാഘവനാണ്.
ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ ശെല്‍വ രാഘവന്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ദുജ രവിചന്ദ്രനും ഹോളിവുഡ് താരം എല്ലി അവ്‌റവുമാണു നായികമാര്‍. പ്രഭു, യോഗി ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.



ധനുഷിന്റെ ആദ്യ ചിത്രമായ കാതല്‍ കൊണ്ടേന്‍. പുതു പ്പോട്ടൈ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷും ശെല്‍വരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റണ്ട് ശിവയുടെ സംഘട്ടന രംഗങ്ങള്‍ ഈ ചിത്രത്തിലെ ഏറെ ഹൈലൈറ്റാണ്. ഓംപ്രകാശാണ് ഛായാഗ്രാഹകന്‍. സംഗീതം-യുവന്‍ ശങ്കര്‍ രാജ. വാഴൂര്‍ ജോസ്.

Content Highlights: naane varuven dhanush selvaraghavan movie release in Kerala, aashirvad cinemas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented