​ക്രിസ്മസ് ആഘോഷമാക്കാൻ ഫാമിലി ത്രില്ലർ, നാലാം മുറ ഡിസംബർ ഇരുപത്തിമൂന്നിന് 


ബിജുമേനോനും ഗുരു സോമസുന്ദരവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാലാം മുറയുടെ പോസ്റ്റർ, ബിജു മേനോൻ | ഫോട്ടോ: www.facebook.com/IamBijuMenon, ശ്രീജിത്ത് പി രാജ് | മാതൃഭൂമി

ലക്കി സ്റ്റാർ എന്ന ചിത്രത്തിനുശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാലാം മുറ റിലീസിനൊരുങ്ങുന്നു. ചിത്രം ക്രിസ്മസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു ഹിൽ ഏരിയയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ഇതുവരെ പറയാത്ത കഥ പറയുന്നു.

ചിത്രത്തിന്റേതായി ഇറങ്ങിയ ടീസറും ട്രെയിലറും പാട്ടുകളും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ബിജുമേനോനും ഗുരു സോമസുന്ദരവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയാ, സുരഭി സന്തോഷ്, ഷീലുഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്. കൈലാസ് മേനോൻ്റേതാണു സംഗീതം. ലോകനാഥനാണ് ഛായാഗ്രാഹകൻ.രചന - സൂരജ്.വി.ദേവ്. ഗാനരചന - ശ്രീജിത്ത് ഉണ്ണികൃഷ്ണൻ. പശ്ചാത്തല സംഗീതം - ഗോപി സുന്ദർ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം -അപ്പുണ്ണി സാജൻ. മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അഭിലാഷ് പാറോൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷാബു അന്തിക്കാട്

യു.എഫ്.ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ), ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് നാലാം മുറ നിർമ്മിക്കുന്നത്. പി. ആർ .ഓ - വാഴൂർ ജോസ്.

Content Highlights: naalaam mura movie release date announced, biju menon and guru somasundaram, deepu anthikkadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented