NS Madhavanന്യൂഡല്‍ഹി:  താര സംഘടനയായ അമ്മയെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നാണ് അദ്ദേഹം ട്വീറ്റില്‍ വിമര്‍ശിക്കുന്നത്.

അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്ന് അദ്ദേഹം റീ ട്വീറ്റായും ചേര്‍ത്തിട്ടുണ്ട്.

പിന്നീട് മറ്റൊരു ട്വീറ്റും ഇതേ വിഷയത്തില്‍ അദ്ദേഹം നടത്തി.