ടോവിനോ തോമസ്, നിമിഷ സജയൻ | ഫോട്ടോ: ശ്രീജിത്ത് പി രാജ്, എസ്.എൽ. ആനന്ദ് | മാതൃഭൂമി
പുഷ്പയടക്കം തെലുങ്കിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലേക്ക്. ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങൾ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അവർ മലയാളത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. ടോവിനോ തോമസും നിമിഷ സജയനും ഇന്ദ്രൻസും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നു.
ഒരു തീവണ്ടിയുടെ ജാലകത്തിനപ്പുറത്തെന്ന പോലെയുള്ള കാഴ്ചകളാണ് പോസ്റ്ററിലുള്ളത്. പുകതുപ്പുന്ന ഫാക്ടറികളും വട്ടമിട്ട് പറക്കുന്ന ഹെലികോപ്റ്ററുകളും ചിത്രത്തിൽ കാണാം. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം ടോവിനോയും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യദു രാധാകൃഷ്ണൻ ഛായാഗ്രഹണവും പട്ടണം ഷാ മേക്കപ്പും നിർവഹിക്കുന്നു. എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവുവും ടൊവിനോ തോമസ് പ്രൊഡക്ഷൻസും നിർമ്മാണത്തിൽ പങ്കാളികളാണ്.
അതേസമയം ടോവിനോയുടെ തല്ലുമാല, വാശി, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുകയാണ്. ഓ.ടി.ടി റിലീസായെത്തുന്ന ഇന്നലെവരെ, രാജീവ് രവി ചിത്രം തുറമുഖം എന്നിവയാണ് നിമിഷയുടേതായി വരാനുള്ളത്.
Content Highlights: Adrishya Jalakangal, mythri movie makers to produce malayalam film, Tovino Thomas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..