ടീസറിൽ നിന്ന്
സൗബിൻ സാഹിർ,മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽജോസിന് വേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ് 'മ്യാവൂ'.
മംമ്തയ്ക്കും സൗബിനും പുറമേ സലിംകുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന "മ്യാവു" പൂർണമായും യുഎഇയിലാണ് ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു.
ലെെൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ,കല-അജയൻ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ, എഡിറ്റർ-രഞ്ജൻ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ. വാർത്ത പ്രചരണം-എ എസ് ദിനേശ്.
content highlights : Myavoo Movie teaser Soubin Shahir Laljose Mamta Mohandas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..