രാധകരുമായി എപ്പോഴും സൗഹൃദം സൂക്ഷിക്കുന്ന നടനാണ് വിജയ്. തിരക്കിനിടയിലും ആരാധകരെ കാണാനും അവര്‍ക്കൊപ്പം ചിത്രം പകർത്താനും വിജയ് സമയം കണ്ടെത്തുന്നു. അത് തന്നെയാണ് വിജയിന്റെ ജനപ്രീതിയ്ക്കുള്ള പ്രധാനകാരണവും. നടന്‍ നാസറിനും അത്തരത്തിലുള്ള ഒരു അനുഭവം വിജയിനെക്കുറിച്ച് പങ്കുവയ്ക്കാനുണ്ട്. അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് വിജയ് യെ മാത്രമാണ് ഓര്‍മ്മയുള്ളതെന്നാണ് നാസര്‍ പറയുന്നത്. നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്

'എന്റെ മകന്‍ വിജയ് യുടെ വലിയ ആരാധകനാണ്. ഒരിക്കല്‍ അവന് ഒരു വലിയ അപകടം സംഭവിച്ചു. അവന്റെ ജീവന്‍ തിരിച്ചു കിട്ടിയതേ വലിയ കാര്യമാണ്. എന്നാല്‍ ഓര്‍മ്മകള്‍ നഷ്ടമായി. ഇന്നും അവന് ഓര്‍മ്മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ് യെ മാത്രമാണ്. 

ആദ്യം ഞങ്ങള്‍ വിചാരിച്ചത് അവന്‍ പറയുന്നത് അവന്റെ സുഹൃത്ത് വിജയിനെക്കുറിച്ചായിരിക്കുമെന്ന്. വിജയ് വിജയ് എന്ന് പറഞ്ഞ് അവന്‍ ബഹളം വെക്കാന്‍ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം നിന്നത്. നിങ്ങള്‍ക്ക് എപ്പോള്‍ എന്റെ വീട്ടില്‍ വന്നാലും കാണാം, വിജയ് അഭിനയിച്ച സിനിമകളിലെ പാട്ടായിരിക്കും അവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വിജയ് സാര്‍ അറിഞ്ഞു. അദ്ദേഹം വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ഇപ്പോള്‍ അവന്റെ ജന്മദിനത്തില്‍ പതിവായി പങ്കെടുക്കും. സമ്മാനങ്ങളൊക്കെ നല്‍കും- നാസര്‍ പറഞ്ഞു.

Content Highlights: My Son abdul nazar faizal Remembers Only Vijay After the Accident, Nassar actor Interview