മൈ ഡിയർ മച്ചാൻസിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ നിന്നും
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന 'മൈ ഡിയര്‍ മച്ചാന്സി'ന്റെ ഓഡിയോ റിലീസ് ചെയ്തു. കലൂര്‍ 'അമ്മ' യുടെ ഹാളില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന് ബിജിബാലും, ഗായകന് മധു ബാലകൃഷ്ണനും ചേര്‍ന്ന് ഓഡിയോ പ്രകാശനം ചെയ്തു. കെ.എസ് ചിത്ര ചടങ്ങില്‍ ഓണ്‍ലൈനില്‍ ആശംസകളര്‍പ്പിച്ചു.
ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. ഗാനരചന - എസ് രമേശന് നായര്‍, ബി.കെഹരിനാരായണന്, ഡോ മധു വാസുദേവന്‍, ബിബി, എല്‍ദോസ്. സംഗീതം - വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്, ഫോര്‍ മ്യൂസിക്. ആലാപനം- കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സ്ന,വിനീത് ശ്രീനിവാസന്, സിയാ ഉള് ഹഖ്.ഓഡിയോ റിലീസ് ചടങ്ങില്‍ ജ്യോത്സ്ന, ഇടവേള ബാബു, ചിത്രത്തിന്റെ സംവിധായകന് ദിലീപ് നാരയണന്, ക്യാമറാമാന് പി.സുകുമാര്‍, ബെന്‍സി പ്രൊഡക്ഷന്‍ പ്രതിനിധി അനീഷ് കുര്യാക്കോസ്, അഭിനേതാക്കളായ അഷ്ക്കര്‍ സൗദാന്‍, അബിന്‍ ജോണ്‍, അമീര്‍ നിയാസ്, നീരജ, തിരക്കഥ രചയിതാക്കളായ വിവേക് - ഷെഹീം കൊച്ചന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജുക്കുട്ടന്, സാജു കൊടിയന്‍, സായ്കുമാര്, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, മായ മേനോന് ,മേഘനാഥന്, ഉണ്ണി നായര്‍, ബോബന് ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - ബെന്‍സി നാസര്‍, ഛായാഗ്രഹണം- പി സുകുമാര്‍, എഡിറ്റര്‍- ലിജോ പോള്‍, കലാസംവിധാനം- അജയ് മങ്ങാട്, ദേവന് കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനീഷ് പെരുമ്പിലാവ്,പി ആര് ഒ - പി ആര് സുമേരന്‍. ചിത്രം ഏപ്രില്‍ 3 ന് തിയേറ്ററിലെത്തും.
Content Highlights: My dear Machans Movie, Dileep Narayanan, audio release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..