അറബിക്കടലിന്റെ നടുവില്‍ സംഗീത സായാഹ്നം ; വ്യത്യസ്തമായ മ്യൂസിക് ലോഞ്ചുമായി 'ഹയ' സിനിമ


.ഹയ സിനിമയുടെ മ്യൂസിക് ലോഞ്ച് സംവിധായകൻ സിബി മലയിൽ നിർവ്വഹിക്കുന്നു.

വ്യത്യസ്തമായൊരു മ്യൂസിക് ലോഞ്ചും സംഗീത സായാഹ്നവും അറബിക്കടലില്‍ വച്ചു നടന്നു. ഹയ എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചാണ് കൊച്ചിയില്‍ നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പില്‍ നടന്നത്. പ്രമുഖ സംവിധായകന്‍ സിബി മലയില്‍ മ്യൂസിക് ലോഞ്ച് നിര്‍വ്വഹിച്ചു സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഹയ വാസുദേവ് സനലാണ് സംവിധാനം ചെയ്തിരിക്കുന്നത്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീത സംവിധാനം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് എന്നിവര്‍ ഗാനങ്ങളെഴുതിയിരിക്കുന്നു. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , വരുണ്‍ സുനില്‍ ,ബിനു സരിഗ , അസ്ലം എന്നിവരാണ് ഗായകര്‍.

കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ ആയിട്ടാണ് ഹയ പുറത്തിറങ്ങുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം ഇരുപത്തിനാല് പുതുമുഖങ്ങള്‍ ഒന്നിച്ച് അണിനിരക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



കുടുംബനാഥന്റെ ഗെറ്റപ്പില്‍ ഗുരു സോമസുന്ദരം നിര്‍ണ്ണായക വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയുടേതാണ്.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ് , ശ്രീ ധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ് , ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങി ശ്രദ്ധേയ താരനിരയും ചിത്രത്തിലുണ്ട്.
ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും ചെയ്തു.

മ്യൂസിക് ലോഞ്ചിലും തുടര്‍ന്ന് നടന്ന മസാല കോഫി ബാന്‍ഡിന്റെ സംഗീതവിരുന്നിലും ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു

Content Highlights: haya movie audio release guru somasundaram sibimalayil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented