കോഴിക്കോട്: സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ശ്രീവിദ്യയാണ് വധു. 

മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ ബാലരാമന്റെയും വി.ആര്‍  അനിതയുടെയും മകളാണ് ശ്രീവിദ്യ. തിരുത്തിയാട് അഴകൊടി ദേവീ മന്ദിരത്തില്‍ വച്ചായിരുന്നു  വിവാഹച്ചടങ്ങുകള്‍.

Sooraj S Kurup
ഫോട്ടോ - കെ.കെ സന്തോഷ്

 

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയാണ് സൂരജ് സിനിമാ സംഗീത സംവിധാനരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിനും സൂരജാണ് സംഗീത നല്‍കുന്നത്.