-
സംഗീത സംവിധായകന്‍ സിദ്ധാർത്ഥ് വിജയൻ (63) അന്തരിച്ചു. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് 4 മണി വരെ ഞാറക്കൽ നെടുങ്ങാട് മണിയൻ തുരുത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
ശേഷം മുരിക്കുംപാടം പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
സംഗീത രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള കലാകാരനാണ് സിദ്ധാർത്ഥ് വിജയൻ. കലാഭവൻ മണി ആലപിച്ചിട്ടുള്ള മാരുതി കാസറ്റ്സിന്റെ ഒട്ടുമിക്ക നടൻ പാട്ടുകൾക്കും ഭക്തി ഗാനങ്ങൾക്കും സംഗീതം നിർവഹിച്ചിട്ടുണ്ട്. ഏറെ വർഷങ്ങളായി സംഗീത രംഗത്തു സജീവമായിരുന്നു
content highlights : Music director Sidhartha vijayan passes Away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..