പി.കെ കേശവൻ നമ്പൂതിരി
പാലക്കാട്: സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനങ്ങൾക്ക് ഈണംനൽകിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു.
സംഗീത കാസറ്റ്സ് പുറത്തിറക്കിയ പുഷ്പാഞ്ജലി (1981) തരംഗിണിയുടെ വനമാല (1983) തുടങ്ങി കേശവൻ നമ്പൂതിരി സംഗീതം നിർവഹിച്ച കാസറ്റുകൾ മലയാളത്തിലെ ഭക്തിസംഗീത ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചവയായിരുന്നു. വിഘ്നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, മൂകാംബികേ ഹൃദയ താളാഞ്ജലി, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും എന്നിവ കേരളീയർ ഏറ്റെടുത്ത ഭക്തിഗാനങ്ങളായിരുന്നു.
യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി മലയാള സംഗീതലോകത്തെ പ്രമുഖർ നമ്പൂതിരി ഈണംനൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങൾക്ക് പുറമെ നിരവധി ലളിതഗാനങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു. തൃശൂർ ആകാശവാണിയിൽ നിന്ന് 1998-ലാണ് അദ്ദേഹം വിരമിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ്.
Content Highlights: Music director PK Keshavan Namboothiri passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..