സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു


2008-ൽ ബയോസ്‌കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡും, 2010-ൽ ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചു.

പാരീസ് ചന്ദ്രൻ | ഫോട്ടോ: www.facebook.com/chandran.veyattummal/photos

നരിക്കുനി: പ്രശസ്ത സിനിമാ നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരീസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം പകർന്നിരുന്നു. 1988-ൽ ബി.ബി.സി. യുടെ ‘ദി മൺസൂൺ’ എന്ന റേഡിയോ നാടകത്തിനുവേണ്ടിയും സംഗീതം നൽകി.

2008-ൽ ബയോസ്‌കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡും, 2010-ൽ ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചു. 1989-91ൽ ലണ്ടനിലെ പ്രശസ്തമായ റോയൽ നാഷണൽ തിയേറ്ററിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാരീസിലെ യ ഫുട്‌സ്ബെൻ തിയേറ്ററുമായി സഹകരിച്ചു ഒട്ടേറെ രാജ്യങ്ങളിൽ നാടകങ്ങൾക്കുവേണ്ടി സംഗീതംചെയ്തിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്.

ഭാര്യ: ശൈലജ. മക്കൾ: ആനന്ദ് രാഗ്, ആയുഷ്. അച്ഛൻ: പരേതനായ കോരപ്പൻ. അമ്മ: പരേതയായ അമ്മാളുക്കുട്ടി. സഹോദരങ്ങൾ: സൗമിനി, സൗദാമിനി, സതിദേവി, പുഷ്പവല്ലി, സൗന്ദരരാജൻ ( പ്രൊഫസർ, സ്വാതി തിരുനാൾ സംഗീത കോളേജ്, തിരുവനന്തപുരം), പരേതരായ ശ്രീനിവാസൻ, ശിവാനന്ദൻ. സംസ്കാരം തിങ്കളാഴ്ച നാലിന് നരിക്കുനി വട്ടപ്പാറപ്പൊയിൽ വീട്ടുവളപ്പിൽ.

Content Highlights: Music Director Paris Chandran Passed Away, Paris Chandran Songs, Eeda Movie, Njan Steve Lopez

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented