Mohan Sitara
മലയാളത്തിന് നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ മോഹൻ സിത്താര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.
'ഐ ആം സോറി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മോഹൻ സിത്താര തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കിയൊരുക്കുന്ന മ്യൂസിക്കൽ ലൗ സ്റ്റോറി ചിത്രമാണ് ഐആം സോറി.
മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിത്താര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജിത് ടി നന്ദനം നിർവ്വഹിക്കുന്നു.സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹൻ സിത്താര നിർവ്വഹിക്കുന്നു.വാർത്ത പ്രചരണം-എ. എസ് ദിനേശ്.
Content Highlights : music director Mohan Sithara debut as director for I Am Sorry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..