സംഗീത സംവിധായകൻ എം.ഇ. മാനുവൽ മരിച്ച നിലയിൽ


ME Manuel

ഉദയംപേരൂർ: ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകുകയും കേരളത്തിൽ ആദ്യമായി ഇലക്‌ട്രോണിക് കീബോർഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകൻ ഉദയംപേരൂർ സൂനഹദോസ് പള്ളിക്കു സമീപം നെസ്റ്റ് മഷ്‌നശ്ശേരിയിൽ എം.ഇ. മാനുവലി (73) നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും വിദേശത്താണ്.

വീട്ടിലെ ലൈറ്റുകൾ രണ്ട് ദിവസമായി തെളിഞ്ഞു കിടക്കുന്നതു കണ്ട് അയൽവാസികളാണ് പോലീസിനെ അറിയിച്ചത്. ഉദയംപേരൂർ പോലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു.

യേശുദാസ് ഉൾപ്പെടെ പ്രശസ്തരോടൊപ്പം കീബോർഡ് വായിച്ചിട്ടുള്ള മാനുവൽ വിദേശങ്ങളിലും സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ..., പൊന്നൊളിയിൽ കല്ലറ മിന്നുന്നു തുടങ്ങി പ്രശസ്തമായ നിരവധി ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ഭാര്യ: ലിസിമോൾ, മക്കൾ: മിലി, മീര.

Content Highlights: Music Director ME Manuel passed away, Christian devotional song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented