സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ പുതിയ ലുക്ക് എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ. 'വർക്ക്ഔട്ട് ടൈം' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ അദ്ദേഹം താടി ഒഴിവാക്കിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടെ തലമുടിയുടെ മുൻഭാഗം കളർ ആക്കിയിട്ടുണ്ട്. നീല കളറിലുള്ള തലമുടിയും താടി വടിച്ച് ചെറുതായി പിരിച്ചുവെച്ച മീശയും കൂടി ആയപ്പോൾ അടിമുടി ഒന്നു മാറിയിട്ടുണ്ട് ഗോപി സുന്ദർ.

ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളും വരുന്നുണ്ട്. 'ടൊവിനോ ലുക്ക്' എന്നും 'തലയിലാണോ വർക്ക്ഔട്ട' എന്നുമൊക്കെയാണ് ചിലരുടെ കമന്റ്. ഈ ലുക്ക് ആണ് ഏറ്റവും യോജിച്ചതെന്ന തരത്തിലുള്ള കമന്റുകളും ഒപ്പം വരുന്നുണ്ട്. മലയാളികൾക്ക് ഒട്ടേറെ മികച്ച ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ചെറിയ കാലയളവുകൊണ്ട് മലയാളസംഗീതലോകത്ത് തന്റേതായ സ്ഥാനം നേടാൻ അദ്ദേഹത്തിന് സാധിച്ചു.

Content highlights :music director gopi sundar workout selfi look viral on instagram