മുടി ചീകി മാന്യമായ വസ്ത്രം ധരിച്ച് വരാമായിരുന്നില്ലേ? വിജയ്ക്കെതിരെ ജെയിംസ് വസന്തൻ


നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്ന യുവാക്കൾ ഇതെല്ലാം കാണുന്നുണ്ട്. ഒരു നായകൻ മനോഹരമായി വസ്ത്രം ധരിച്ചുവന്നാൽ ഏറ്റവും ആദ്യം സന്തോഷിക്കുന്നത് അയാളുടെ ആരാധകനായിരിക്കും." ജെയിംസ് വസന്തൻ എഴുതി.

വാരിസ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ വിജയ്, സം​ഗീത സംവിധായകൻ ജെയിംസ് വസന്തൻ | ഫോട്ടോ: മാതൃഭൂമി, www.instagram.com/varisu_team_offl/

തിയേറ്റർ റിലീസ് കാത്തിരിക്കുകയാണ് വിജയ് ചിത്രമായ 'വാരിസ്'. ചിത്രത്തിന്റെ ​ഗംഭീര ഓഡിയോ ലോഞ്ച് ഈയിടെയാണ് നടന്നത്. ചടങ്ങിലെ വിജയ് യുടെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ ഈ ചടങ്ങിനെത്തിയപ്പോൾ വിജയ് ധരിച്ച വസ്ത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരിക്കുകയാണ്. സം​ഗീതസംവിധായകനും അവതാരകനുമായ ജെയിംസ് വസന്തനാണ് വിമർശനമുയർത്തിയത്.

സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സം​ഗീതസംവിധായകനാണ് ജെയിംസ് വസന്തൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിജയ് യുടെ വസ്ത്രധാരണത്തെ വിമർശിച്ചത്. വെളുത്ത പാന്റ്സും പെയ്ൽ ​ഗ്രീൻ ഷർട്ടുമാണ് 'വാരിസ്' ഓഡിയോ ലോഞ്ചിനെത്തിയപ്പോൾ വിജയ് ധരിച്ചിരുന്നത്. വലിയ ആരാധകവൃന്ദമുള്ള വിജയ് യെ പോലൊരു താരം പൊതുചടങ്ങിനെത്തുമ്പോൾ ശരിയായി വസ്ത്രം ധരിക്കാമായിരുന്നെന്നും അതുവഴി യുവാക്കൾക്ക് സ്വയം ഒരുദാഹരണമാകാമായിരുന്നെന്നും ജെയിംസ് വസന്തൻ എഴുതി.

"മുടിയെങ്കിലും നല്ല രീതിയിൽ ചീകാമായിരുന്നു. ലാളിത്യവും ഔചിത്യവും രണ്ടാണ്. ജോലിക്കോ ഇന്റർവ്യൂവിനോ പോകുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ ഉത്തരവാദിത്വത്തോടെ വസ്ത്രം ധരിക്കുന്നത്. ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ടാവും. സിനിമയും ക്രിക്കറ്റും ജീവശ്വാസമായി മാറിയ ഇന്ത്യയിൽ ഈ മേഖലകളിലുള്ളവർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സിനിമകളിൽ എല്ലാത്തരം ആഡംബര വസ്ത്രങ്ങളും ധരിക്കുന്നതിൽ നിങ്ങൾ മടുത്തുവെന്നും യഥാർത്ഥ ജീവിതത്തിൽ ലളിതമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങൾ പൊതുവേദിയിലും അങ്ങനെ തന്നെയിരിക്കുന്നു. നിങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്ന യുവാക്കൾ ഇതെല്ലാം കാണുന്നുണ്ട്. ഒരു നായകൻ മനോഹരമായി വസ്ത്രം ധരിച്ചുവന്നാൽ ഏറ്റവും ആദ്യം സന്തോഷിക്കുന്നത് അയാളുടെ ആരാധകനായിരിക്കും." ജെയിംസ് വസന്തൻ എഴുതി.

എന്നാൽ ഈ കുറിപ്പ് വിജയ് ആരാധകരിൽ അത്ര നല്ല മതിപ്പല്ല ഉണ്ടാക്കിയത്. ലാളിത്യവും എളിമയും നിറഞ്ഞ ജീവിതമാണ് വിജയ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്. വിജയ് ഒരു കലാകാരനാണ്. സംവിധായകന്റെ ആവശ്യപ്രകാരം ലുക്ക് മാറ്റേണ്ടിവരും. എന്ത് ധരിക്കണമെന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ശ്രദ്ധയാകർഷിക്കാനാണ് ജെയിംസ് വസന്തൻ ഇങ്ങനെയെല്ലാം പറയുന്നതെന്നാണ് വേറൊരാളുടെ അഭിപ്രായം. ജെയിംസ് വസന്തനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ചിലർ കമന്റ് ചെയ്തു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്. രശ്മിക മന്ദന്നയാണ് നായിക. പ്രകാശ് രാജ്, ശരത്കുമാർ, ശ്രീകാന്ത് മേക, ശ്യാം, യോ​ഗി ബാബു, ജയസുധ എന്നിവരാണ് മറ്റുവേഷങ്ങളിൽ. ഈ മാസം 12-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമൻ സം​ഗീത സംവിധാനം നിർവഹിച്ച ​ഗാനങ്ങൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞിട്ടുണ്ട്.

Content Highlights: music composer james vasanthan against dressing style of actor vijay, varisu audio launch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented