-
ജാമിയ മിലിയ വിദ്യാര്‍ഥിനി ഐഷ റെന്നയ്‌ക്കെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കൊണ്ടോട്ടിയിലെ പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംസാരിച്ചു എന്ന പേരില്‍ ഐഷ റെന്നയ്‌ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം പറയുമ്പോള്‍ സ്വാഗതം ചെയ്യുകയും തങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ വീട്ടില്‍ പോയി സംസാരിക്കാന്‍ പറയുന്നതും അസഹിഷ്ണുതയാണെന്ന് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്. #അഭിപ്രായസ്വാതന്ത്ര്യം.
Content Highlights: Murali Gopy on Aysha Renna, CPM Workers protest, Pinarayi Vijayan, Citizenship amendment bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..