ആ സുമുഖനായ താടിക്കാരന് വയസ്സാകാതിരുന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു -മുരളി ​ഗോപി


അന്ന് ഞാൻ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരൻ "നെടുമുടി വേണു"വായിരുന്നു. മുരളി ​ഗോപി എഴുതി.

നെടുമുടി വേണു, മുരളി ​ഗോപി | ഫോട്ടോ: സു​ഗീത്. എസ്, സുമേഷ് മോഹൻ | മാതൃഭൂമി

മലയാളത്തിന്റെ സ്വന്തം നെടുമുടി വേണു ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വർഷം. ഈയവസരത്തിൽ നടനും തിരക്കഥാകൃത്തും ​ഗായകനുമെല്ലാമായ മുരളി ​ഗോപി പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഓർമയുടെ നടനവിന്യാസം എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് അദ്ദേഹം നെടുമുടി വേണുവിനോടൊപ്പം പങ്കുവെച്ച നിമിഷങ്ങൾ ഓർത്തെടുക്കുന്നത്. നെടുമുടിക്കും കൊടിയേറ്റം ​ഗോപിക്കുമൊപ്പമുള്ള ഒരു ചിത്രവും മുരളി ​ഗോപി പങ്കുവെച്ചിട്ടുണ്ട്.

നെടുമുടി വേണുവിനെ പരിചയപ്പെട്ട നിമിഷമാണ് കുറിപ്പിൽ ആദ്യം എഴുതിയിരിക്കുന്നത്. യഥാർത്ഥ നടന്മാർ അവർക്കായി അരങ്ങേറ്റാത്ത നാടകങ്ങളും കാണും. വേദിക്കപ്പുറവും നാടകവും നടന്മാരും ഉണ്ടെന്ന് തിരിച്ചറിയും. മടലിനെ ഖഡ്ഗമായും മുറത്തെ പരിചയായും മാവിനെ മഹാറാണിയും പേരയെ സർവ്വസൈന്യാധിപനുമായും കണ്ട ഒരു പാവം കുഞ്ഞിനെ ഒപ്പമുള്ള ഒരുവനായി കാണുകയും കൂട്ടുകയും ചെയ്യും!
അന്ന് ഞാൻ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരൻ "നെടുമുടി വേണു"വായിരുന്നു. മുരളി ​ഗോപി എഴുതി.

സംഗീതമാണ് ഒരു മഹാനടന്റെ അംഗവസ്ത്രമെങ്കിൽ താളമാണ് അവന്റെ ഉടവാൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊരു സത്യമാണെന്ന് തെളിയിക്കുന്ന ഉണ്മയുള്ള നടനായിരുന്നു വേണു അങ്കിൾ എന്ന് ഞാൻ പറയാതെ തന്നെ ഏവർക്കും അറിയാം. എന്നിരുന്നാലും, സംഗീതവും താളവും എങ്ങനെ പ്രകൃതിയിൽ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തിൽ വിലയിക്കുന്നു എന്ന് ശൈശവദിശയിൽ തന്നെ കണ്ണാൽ കാണാൻ ഭാഗ്യം സിദ്ധിച്ച ഒരാളായി ഞാൻ എന്നെ കരുതുന്നു. അതിനു കാരണഭൂതർ മേൽപ്പറഞ്ഞ രണ്ടാളുമാണ്. അച്ഛനും വേണു അങ്കിളും. അദ്ദേഹം കുറിച്ചു.

വേണു അങ്കിൾ മരിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ അവിടെ പോയില്ല. ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കും. ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാർ അവശേഷിപ്പിച്ചു പോകുന്ന ഓർമ്മ. അതൊരു ശാഠ്യമാണ്. ഓർമ്മയിലെന്നും ആ താടിക്കാരൻ മതി. കേൾവിയിലെന്നും ആ മൃദംഗ വായ്ത്താരിയും. മനസ്സിന്റെ അഭൗമ വേദികളിൽ ആ രംഗപുഷ്പം യൗവ്വനമാർന്നുതന്നെ എന്നും നിലകൊള്ളട്ടെ. ഇതും ഒരു ശാഠ്യമാണ് എന്നുപറഞ്ഞുകൊണ്ടാണ് മുരളി ​ഗോപി ഓർമക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: murali gopy about late actor nedumudi venu, nedumudi venu death anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented