സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര പൊതു ഉത്ബോധനം നടത്തിയാലും കാര്യമില്ല -മുരളി ​ഗോപി


ലൂസിഫറിലെ മോഹൻലാലിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുരളി ​ഗോപി | ഫോട്ടോ: സുമേഷ് മോഹൻ | മാതൃഭൂമി

ലൂസിഫർ എന്ന ചിത്രത്തിൽ പറഞ്ഞ ഡ്രഗ് ഫണ്ടിം​ഗ് സംഭവിച്ചുകഴിഞ്ഞെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. 2018-ൽ ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോൾ മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാൾ ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേൽ പതിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലായിരുന്നു അദ്ദേഹം ഇക്കാര്യം കുറിച്ചത്.

സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ മയക്കുമരുന്നുകൾക്കെതിരെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം എഴുതി. ലൂസിഫറിലെ മോഹൻലാലിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുരളി ​ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഈയിടെ ​ഗോഡ്ഫാദർ എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാൻ എന്ന പേരിൽ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് പൃഥ്വിരാജ്.



ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വലിയ മുടക്കുമുതലിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനേക്കൂടാതെ വൻതാരനിരയാകും എത്തുക. 2023-ലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുക.

Content Highlights: murali gopy about drug funding, mohanlal's dialogue in lucifer movie, murali gopy FB post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented