ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം ആദ്യം വെബ് സീരീസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന 'ജീവിതം, സിനിമ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും കണ്ടാല്‍ ഒരുപാട് തലങ്ങളുള്ളതായി കാണാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളിലെത്തുന്നത്. 

മോഹന്‍ലാല്‍, വിവേക് ഒബ്‌റോയി, ടൊവീനോ, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്ന പേരിലാണ് ഇറങ്ങുന്നത്.

Content Highlights: Murali Gopi about Lucifer third part, Empuraan, MBIFL 2020