ടിയന് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാലിന്റെ പ്രകടനം കാണാനുള്ള ക്ഷമ നശിച്ച കാത്തിരിപ്പിലാണ് ആരാധകർ.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് . ചിത്രത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പുറത്ത് വരുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ,

''ലൂസിഫര്‍'' എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പടച്ചിറക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകള്‍ (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു ഹൈ പ്രൊഫൈല്‍ അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ''കണ്ടെത്തല്‍''. ഇത് ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു.

ഇത്തരം ''വാര്‍ത്ത''കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണമായും നശിപ്പിക്കുന്നത്. 
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത് പടച്ചിറക്കുന്നതും. 
സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ''വാര്‍ത്തകള്‍'' ഷെയര്‍ ചെയ്യാതെയുമിരിക്കുക.

സസ്‌നേഹം,
മുരളി ഗോപി

rf

Content Highlights: Murali Gopi about lucifer, malayalam movie lucifer, mohanlal ,prithviraj, vivek oberoi