-
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കായി തന്റെ ഹോട്ടലുകൾ വിട്ടു നൽകിയ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയ്ക്ക് നന്ദി പറഞ്ഞ് മുംബൈ പോലീസ്. തന്റെ ഉടമസ്ഥതയിലുള്ള എട്ട് ഹോട്ടലുകളാണ് രോഹിത് ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും മറ്റുമായി വിട്ട് നൽകിയത്.
കോവിഡിനെതിരേ പോരാടുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാനും ദേഹശുദ്ധി വരുത്താനും മറ്റുമായി നഗരത്തിലെ എട്ട് ഹോട്ടലുകളാണ് രോഹിത് ഷെട്ടി വിട്ട് നൽകിയിരിക്കുന്നത്. അതും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമുള്ള സൗകര്യങ്ങളോടെ.
''അദ്ദേഹത്തിന്റെ ഈ കാരുണ്യ പ്രവർത്തിക്ക്, കൊറോണയ്ക്കെതിരേ പോരാടി മുംബൈ നഗരത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.''- മുംബൈ പോലീസ് ട്വീറ്റ് ചെയ്തു.
നേരത്തെ സിനിമയിലെ ദിവസവേതനക്കാരുടെ ക്ഷേമനിധിയിലേക്കായി 51 ലക്ഷം രൂപ രോഹിത് സംഭാവന ചെയ്തിരുന്നു.
രോഹിത്തിന് പുറമേ നടൻ സോനു സൂദും നഗരത്തിലെ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ കോവിഡിനെതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായി വിട്ടു നൽകിയിരുന്നു. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും തങ്ങളുടെ നാല് നിലയുള്ള ഓഫീസ് കെട്ടിടം പൂർണമായും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി വിട്ട് നൽകിയിരുന്നു
content highlights : Mumbai Police thanks Rohit Shetty as he offers eight hotels for cops fighting coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..