മുംബൈ: ഗായിക ലങ്കാ മങ്കേഷ്ക്കറുടെ പേരിൽ പണം തട്ടിയ സ്ത്രീയെ മുബെെ പോലീസ് തിരയുന്നു. 40 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള  സ്ത്രീ ലതാ മങ്കേഷ്കരുടെ ലെറ്റർ പാഡ് ഉണ്ടാക്കി പലരിൽ നിന്നും സംഭാവന പിരിച്ചുവെന്നാണ് പരാതി. ഇതിനെ തുടർന്ന് ദക്ഷിണ മുബെെ പോലീസ് ഇവര്‍ക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ലതാ മങ്കേഷ്കുടെ മാനേജരാണ് ഇവര്‍ക്കെതിരെ പരാതി നൽകിയത്. കള്ളയൊപ്പിടല്‍, വഞ്ചന എന്നീ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലതാ മങ്കേഷ്കർ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായാണ് എന്നു കാണിച്ച് കത്ത് നൽകിയാണ് ഇവര്‍ സംഭാവനകൾ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസമായി സമ്പന്ന കുടുംബങ്ങളിൽ നിന്ന് ഇവർ പിരിവ് നടത്തുന്നുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ ഇവർ കൈക്കലാക്കിയതായാണ് പോലീസ് പറയുന്നത്.