വീഡിയോയിൽ നിന്നും
മുംബൈ: ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയെ കീഴടക്കി മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍. നൈഗോണ്‍ പോലീസ് സ്‌റ്റേഷനിലെ അല്‍മോല്‍ യശ്വന്ത് കാംബ്ലിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.
അപ്പു രാജ (അപൂര്‍വ്വ സഹോദരങ്ങള്‍) എന്ന ചിത്രത്തിലെ 'ആയാ ഹേന്‍ രാജാ' എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു ചുവടുകള്‍ വച്ചത്. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വളരെ പെട്ടന്ന് തന്നെ വൈറലായി. പ്രമുഖരടക്കം ഒട്ടനവധിപേര്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നു.
2004 ലാണ് കാംബ്ലി പോലീസ് സേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നു. സഹോദരന്‍ നൃത്ത സംവിധായകന്‍ ആയിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം ഏതാനും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നും കാംബ്ലി പറയുന്നു.
പോലീസില്‍ എത്തിയതോടെ തിരക്കുകള്‍ ഏറി. എന്നിരുന്നാലും വാരാന്ത്യങ്ങളില്‍ സമയം കിട്ടുമ്പോള്‍ നൃത്തപരിശീലനത്തിന് സമയം കണ്ടെത്തുമെന്ന് കാംബ്ലി പറഞ്ഞു.
Content Highlights: Mumbai cop's Viral Dance Moves, Amol Yashwant Kamble police officer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..