മറാത്തി ചിത്രവുമായി മലയാളി സംവിധായകർ, നായകനായി ശ്രീശാന്ത്


ശ്രീശാന്തിന് പുറമെ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു.

-

റാത്തി ചിത്രവുമായി മലയാളി സംവിധായകർ വരുന്നു. “മുംബൈച്ച വടാ പാവ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രീശാന്താണ് നായകൻ.

പ്രവാസി മലയാളിയും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി. കെ. അശോകനും പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മെഹറലി പോയിലുങ്ങൽ ഇസ്മയിലുമാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്

ശ്രീശാന്തിന് പുറമെ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തന്റെ മികച്ച കഥാപാത്രമാണ് മുംബൈച്ച വടാ പാവിലേതെന്ന് ശ്രീശാന്ത് പറഞ്ഞു. ഒട്ടേറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണിത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ് “മുംബൈച്ച വടാ പാവ്” എന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സമീപകാല മറാത്തി ചിത്രങ്ങളിൽനിന്നും പ്രമേയംകൊണ്ട് തികച്ചും വ്യത്യസ്തമാണ് “മുംബൈച്ച വടാ പാവ്” എന്ന് സംവിധായകരായ പി. കെ. അശോകനും മെഹറലി പോയിലുങ്ങൽ ഇസ്മയിലും പറഞ്ഞു. പൂനെ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. വാര്‍ത്താപ്രചരണം സുമേരന്‍

Content Highlights: Mumbai Cha Vada Pav Movie, Sreesanth's new marathi movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented