മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ഛായാ സിങ്. തെന്നിന്ത്യയില്‍ ഛായയെ പ്രശസ്തയാക്കിയത് ധനുഷിനൊപ്പമുള്ള ''മന്‍മദ രാസ'' എന്ന ഗാനവും. 

വി.കെ പ്രകാശ് സംവിധാനം ചെയ്ത മുല്ലവള്ളിയും തേന്‍മാവും 2003 ലാണ് പുറത്തിറക്കിയത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് വി.കെ പ്രകാശിന്റെ തന്നെ പോലീസ് എന്ന ചിത്രത്തില്‍ ഛായ അഭിനയിച്ചുവെങ്കിലും ആ ചിത്രം ശ്രദ്ധിക്കാതെ പോയതോടെ ഛായ മലയാളത്തില്‍ നിന്ന് അപ്രത്യക്ഷയായി. 

വിവാഹത്തിന് ശേഷം മുംബൈയിലാണ് ഛായ ഇപ്പോള്‍ താമസിക്കുന്നത്. തെലുങ്ക്, കന്നട, തമിഴ് ഭാഷാ ചിത്രങ്ങളില്‍ ഇപ്പോഴും സജീവമാണ്. ടെലിവിഷന്‍ താരമായ കൃഷ്ണയാണ് ഛായയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു ഇവരുടെ വിവാഹം.

 
 
 
 
 
 
 
 
 
 
 
 
 

I love u not for wat u r, but wat I am wen I am with u🤗 #love #couplegoals #throwback #beach #chill #breeze #together

A post shared by Chaya Singh (@chayasingh_16) on

Content Highlights: mullavalliyum thenmavum actor Chaya singh, thiruda thirudi, manmadarasa, Dhanush, Kunchako Boban, Chaya singh Movies