ഈ അഡ്വക്കേറ്റ് നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും; 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' ട്രെയ്ലര്‍


വിനീതാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. വളരെ കൂർമ്മ ബുദ്ധിയും അതിലേറെ കൗശലക്കാരനും ഗൗരവക്കാരനും  കൂടിയായ അഡ്വക്കേറ്റിന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ എത്തുന്നത്

Mukundan Unni Associates poster

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന 'മുകുന്ദനുണ്ണി അസോസിയേറ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററില്‍ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലില്‍ എന്ന മട്ടില്‍ പത്രവാര്‍ത്തയുടെ രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തതാണ് പിന്നീട് ആരാധകര്‍ ഏറ്റെടുത്തത്.

വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ
രചന നിര്‍വ്വഹിച്ചിരിക്കുന്നത്.



സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - സിബി മാത്യൂ അലക്‌സ്, എഡിറ്റര്‍- നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്‍, അനൂപ് രാജ് എം, കല- വിനോദ് രവീന്ദ്രന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്‍, ജോമി ജോസഫ്, ശ്രീലാല്‍, കെവിന്‍ കരിപ്പേരി. സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി, വി.എഫ്.എക്സ്- എക്സല്‍ മീഡിയ, ഡി.ഐ- ശ്രിക് വാര്യര്‍, അറ്റ്‌മോസ് മിക്‌സ് - വിപിന്‍ നായര്‍, അസ്സോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വൈശാഖ് സി. വടക്കേവീട്, ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്മെന്റ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Mukundan Unni Associates movie trailer released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented