മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കണോ?  പുതിയ ഓഫറുമായി സുരാജ് വെഞ്ഞാറമൂട്


ചിത്രത്തിന്റെ വ്യത്യസ്തങ്ങളായ പ്രെമോഷന്‍ പരിപാടികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന പ്രൊഫൈലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: www.facebook.com/surajofficialpage

കൊച്ചി: ജീവിതത്തില്‍ സക്‌സസ് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അഡ്വക്കറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം. ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നത് വേറെ ആരുമല്ല. നടന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. അഡ്വക്കറ്റ് മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മൂല പഠിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. നവംബര്‍ പതിനൊന്നിന് വിനീത് ശ്രീനിവാസന്‍ നായകനാവുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ടിക്കറ്റെടുത്ത് കാണുക. നിങ്ങള്‍ക്കും മുകുന്ദനുണ്ണിയുടെ സക്‌സസ് ഫോര്‍മുല പഠിക്കാം എന്നാണ് സുരാജ് പറയുന്നത്.

ചിത്രത്തിന്റെ വ്യത്യസ്തങ്ങളായ പ്രെമോഷന്‍ പരിപാടികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന പ്രൊഫൈലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിനീത് ശ്രീനിവാസനാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണിയായി എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: ബോബി രാജന്‍, VFX : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്

Content Highlights: mukundan unni associates promotion post of suraj venjaramoodu, vineeth sreenivasan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented