
മകൾക്കൊപ്പം മുക്ത, പത്താം വളവ് എന്ന ചിത്രത്തിൽ കിയാര
നടി മുക്തയുടെ മകൾ കിയാര എന്ന കണ്മണി സിനിമയിലേക്ക്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിലൂടെയാണ് കണ്മണി സിനിമയിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന പത്താം വളവ് ത്രില്ലര്‍ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണല്‍ ചിത്രമാണ്.
ലെച്ചു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കിയാര അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം പൂര്‍ത്തിയായിരുന്നു. അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
യു.ജി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം.എം.എസ്.
രഞ്ജിന് രാജ് ആണ് സംഗീതം. ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.
അജ്മല്‍ അമീര്‍, അനീഷ് ജി, മേനോന്, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന് ഉണ്ണി, ജയകൃഷ്ണന്, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്.ഒ.- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.
Content Highlights : Muktha daughter Kanmani in M padmakumar Movie Pathaam Valavu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..