കൊല്ലം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്റെയും ഡ്രൈവര്‍ ആയിരുന്നെന്ന് നടനും എംഎല്‍എയുമായ മുകേഷ്. എന്നാല്‍ ഇയാള്‍ ഇത്ര വലിയ കുറ്റവാളിയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തോളം സുനി തന്റെ കൂടെ ജോലി ചെയ്തിരുന്നെന്നും എന്നാല്‍ ഒരുതരത്തിലും സംശയം തോന്നാത്ത വിധത്തിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും മുകേഷ് വ്യക്തമാക്കി.
രണ്ടര വര്‍ഷം മുമ്പ് പ്രത്യേക സാഹചര്യത്തില്‍ ഇയാളെ പിരിച്ചുവിട്ടപ്പോള്‍ മോശമായ പെരുമാറ്റം ഉണ്ടായെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായി ക്രിമിനലുകള്‍ ആയിട്ടുള്ളവര്‍ ഏറെക്കാലം കഴിഞ്ഞാലും ക്രിമിനലുകള്‍ ആയിരിക്കും എന്നതാണ് അവരുടെ മനശ്ശാസ്ത്രമെന്നും മുകേഷ് പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവം ഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതികളെല്ലാം ഉടന്‍ പിടിയിലാകുമെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..