ഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വന്തം മരണവാര്‍ത്ത നിഷേധിക്കുന്ന തിരക്കിലായിരുന്നു മഹാഭാരതം, ശക്തിമാന്‍ ഫെയിം നടന്‍ മുകേഷ് ഖന്ന. എന്നാല്‍, ഇതിന് തൊട്ടു പിറകെ മുകേഷിനെ തേടിയെത്തിയത് മറ്റൊരു ഞെട്ടുന്ന വിവരമാണ്. സ്വന്തം സഹോദരി കോവിഡ് മരണത്തിന് കീഴടങ്ങി. മുകേഷ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

മുകേഷിന്റെ ജ്യേഷ്ഠസഹോദരിയായ കമല്‍ കപൂറാണ് മരിച്ചത്. കോവിഡ് ബാധിച്ച് പന്ത്രണ്ട് ദിവസമായി ചികിത്സയിലായിരുന്ന കമല്‍ കഴിഞ്ഞ ദിവസം രോഗം ഭേദമായി വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍, കോവിഡാനന്തരം ശ്വാസകോശത്തെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡെല്‍ഹി സ്വദേശിയാണ് കമല്‍.

ഇന്നലെ ഞാന്‍ എന്റെ മരണവാര്‍ത്ത നിഷേധിക്കാന്‍ പാടുപെടുകയായിരുന്നു. എന്നാല്‍, അപ്പൊഴൊന്നും ഭീകരമായ ഒരു സത്യം എന്റെ തലയക്ക് മുകളില്‍ വട്ടമിട്ടുനില്‍ക്കുന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്ന് എന്റെ ജ്യേഷ്ഠ സഹോദരി കമല്‍ കപൂര്‍ ഡെല്‍ഹിയില്‍ മരിച്ചു. വല്ലാത്തൊരു വേദനയാണ് ഈ മരണം.

അവര്‍ പന്ത്രണ്ട് ദിവസം കൊണ്ട് കോവിഡിനെ കീഴടക്കി. എന്നാല്‍, ശ്വാസകോശത്തിലെ ബുദ്ധിമുട്ട് തിരിച്ചുവരവിന് തടസമായി. ദൈവം എന്താണ് കണക്കുകൂട്ടുന്നതെന്ന് അറിയില്ലല്ലോ. ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ്-മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബി.ആര്‍. ചോപ്രയുടെ മഹാഭാരതത്തില്‍ ഭീഷ്മരായി ശ്രദ്ധപിടിച്ചുപറ്റിയ മുകേഷ് ഖന്ന പിന്നിട് ശക്തിമാനായി ഒരു വലിയ തലമുറയുടെ സൂപ്പര്‍ ഹീറോയുമായി.

Content Highlights: Mukesh Khanna's Sister Succumbs To COVID Hours After Actor Debunks His Own Death Rumours