മുകേഷും മേതിൽ ദേവികയും Photo | Aghosh Vaishnavam
കൊല്ലം : എം.എൽ.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ വക്കീൽ നോട്ടീസയച്ച് നർത്തകി മേതിൽ ദേവിക. എട്ടുവർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് വേർപിരിയാനുള്ള നീക്കം. എന്നാൽ ഇതേപ്പറ്റി അറിയില്ലെന്ന് മുകേഷ് പ്രതികരിച്ചു.
2013 ഒക്ടോബർ 24-നായിരുന്നു മുകേഷും മേതിൽ ദേവികയും വിവാഹിതരായത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987-ലാണ് വിവാഹിതരായത്. 2011-ൽ വേർപിരിയുകയായിരുന്നു.
മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭർത്താവ്. ഇതിലൊരു മകനുണ്ട്.
Content Highlight: Mukesh and Methil Devika Divorce
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..