-
കൊച്ചി: അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. 7-ാമത് ദര്‍ഭംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ - 2020ല്‍ മികച്ച ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 50 ചിത്രങ്ങളില്‍നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് സിനിമയുടെ ഉള്ളടക്കം.
രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്‌നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ഷാനു സമദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
Content Highlights: Muhabathin Kunjabdulla Movie, Darbhanga International Film Festival, Indrans Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..