ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ നായിക. മൃണാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. 

സിനിമയുടെ ചിത്രീകരണം കാശ്മീരില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലഫ്റ്റ്നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. 

ദുല്‍ഖറിനെ മനസില്‍ കണ്ട് എഴുതിയ കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആ വേഷത്തിനായി ആലോചിച്ചിരുന്നില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞു. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlights: Mrunal Thakur to play Sita in Dulquer Salmaan and Hanu Raghavapudi film