പട്ടികളുടെ കടി കൊള്ളണമെന്ന് ഒരു പട്ടിസ്‌നേഹിയും പറഞ്ഞിട്ടില്ല; വിശദീകരണവുമായി മൃദുല 


mrudula murali

തെരുവ് നായ്ക്കളുടെ ആക്രമണമാണ് കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്. അപകടകാരികളായ ഇത്തരം മൃഗങ്ങളെ കൊല്ലാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തണമെന്നും പകരം ആനിമല്‍ ഷെല്‍ട്ടറുകളുണ്ടാക്കി അവയെ പാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നടി മൃദുല മുരളി രംഗത്ത് വന്നിരുന്നു. കൊലപാതകവും കൊടും കുറ്റകൃത്യങ്ങളും ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്നാണ് മൃദുല ചോദിച്ചത്. തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്നാണ് മൃദുല കുറിച്ചത്. തൊട്ടുപിന്നാലെ നടിയെ വിമര്‍ശിച്ച് ഒട്ടേറെ പേര്‍ രംഗത്ത് വരികയും ചെയ്തു. ഒടുവില്‍ താന്‍ പറഞ്ഞതിന് വ്യക്തത വരുത്തുന്നതിന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

പട്ടികളുടെ കടി കൊള്ളണമെന്ന് ഒരു പട്ടിസ്‌നേഹിയും പറഞ്ഞിട്ടില്ല, പൈശാചികമായി കൊല്ലുന്നത് നിര്‍ത്തണമെന്നും മൃദുല ആവശ്യപ്പെട്ടു. മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരം വിലകുറച്ചോ മാനിക്കാതെയോ അല്ല ഇത് പറയുന്നതെന്നും ശാസ്ത്രീയമായ രീതികള്‍ തിരഞ്ഞെടുക്കണമെന്നും മൃദുല പറഞ്ഞു.

മൃദുലയുടെ വാക്കുകള്‍

ഞാനോ, നിങ്ങള്‍ ഈ പട്ടി സ്‌നേഹികള്‍ എന്നു വിളിക്കുന്ന ആരും എവിടെയും പറഞ്ഞിട്ടില്ല, അക്രമ സ്വഭാവമുള്ള പട്ടികളുടെ കടി കൊള്ളണമെന്ന് എന്ന്. ഇതിന് വളരെ സെന്‍സിബിളും ലോജിക്കലും ആയ ദീര്‍ഘകാല പരിഹാരം വേണം എന്നാണ് ഞങ്ങളെല്ലാം പറയാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ഇതിനെന്താണ് പോംവഴി എന്നു ചോദിക്കുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ, പേപിടിച്ചതും അക്രമസ്വഭാവവുമുള്ളതുമായ നായ്ക്കളെ കണ്ടെത്തി അതിന്റേതായ ശാസ്ത്രീയ വഴികളിലൂടെ ഇതിനെ നേരിടണം. അല്ലാതെ, മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരം വിലകുറച്ചോ മാനിക്കാതെയോ അല്ല ഇത് പറയുന്നത്.

റോഡില്‍ കാണുന്ന നായ്ക്കളെ എല്ലാം അക്രമിച്ചും ഹീനമായ രീതിയില്‍ കൊന്നൊടുക്കുകയോ അല്ല പ്രതിവിധി. ഈ ആക്രമണങ്ങളെ മഹത്വവല്‍ക്കരിച്ച് ചെയ്ത് റീത്ത് വയ്ക്കുകന്നതും കെട്ടിത്തൂക്കുന്നതും വളരെ പൈശാചികമായ രീതിയാണ്. ഇതാണ് ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. അധികൃതര്‍ ഈ പ്രശ്നം ഏറ്റെടുത്ത് ദീര്‍ഘകാല പരിഹാരം കണ്ടെത്തണം.

ഇതിനു മുമ്പും തെരുവ് നായ അക്രമണം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇതും കടന്നുപോകും, പിന്നെയും വീണ്ടും പ്രശ്നമാകും. അതല്ല നമുക്ക് വേണ്ടത്. ഇന്ന് കുറച്ച്പേര്‍ക്ക് ഇങ്ങനെ പറ്റി, നാളെയും മറ്റെന്നാളും ഇങ്ങനെ വരാതിരിക്കാന്‍ ശ്രമിക്കണം. ഗോവയില്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിയ എബിസി രീതി ഇവിടെയും പെട്ടന്നു തന്നെ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ചെന്നൈയില്‍ ക്യാച്ച് ആന്‍ഡ് കില്‍ എന്ന രീതി വളരെ വര്‍ഷങ്ങള്‍ എടുത്തതിനു ശേഷമാണ് തെറ്റായ ഒന്നാണെന്ന് മനസ്സിലാക്കിയത്. ആ അവസ്ഥ നമുക്ക് വരരുത്. അധികൃതര്‍ ഈ വിഷയം ഏറ്റെടുത്ത് ഉടനെ തന്നെ പ്രവര്‍ത്തിക്കണം.

കാല്‍നടയാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണം. അതിന്റെയൊരു പോംവഴി ഈ നായ്ക്കളെ ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതല്ല. കഴിഞ്ഞ ഒരാഴ്ചയായി വെറ്റിനറി ഹോസ്പിറ്റലില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അവിടെ ഒരു ഉപദ്രവവുമില്ലാത്ത നായ്ക്കുട്ടികളുടെയും പൂച്ചകുട്ടികളുടെയും നട്ടെല്ല് ഒടിച്ച്, അല്ലെങ്കില്‍ മറ്റു ഹീനമായ രീതിയില്‍ ഇവയെ ആക്രമിക്കുന്ന പ്രവണത ആളുകളില്‍ കൂടുന്നതായി കണ്ടു. ആ ഹോസ്പിറ്റലില്‍ ഇങ്ങനെ പരുക്കേറ്റ് വരുന്ന മൃഗങ്ങളുടെ എണ്ണം വിചാരിക്കുന്നതിലും കൂടുതലാണ്. എറണാകുളത്തെ ഒരു ആശുപത്രിയില്‍ മാത്രമുള്ളതാണ് ഈ കണക്ക്. കേരളത്തിലെ പല ആശുപത്രികളിലും ഇതുപോലുള്ള കേസ് വരുന്നുണ്ട്.

തെരുവില്‍ നിന്നുമുള്ള മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെ വീട്ടില്‍ വന്നുപോലും ആളുകള്‍ ഉപദ്രവിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഒരു ചേച്ചിയുടെ വീട്ടിലെ പട്ടിക്കുട്ടിയെ മനഃപൂര്‍വം വണ്ടി ഇടിച്ചുകൊല്ലുക, അക്രമിക്കുക ഇതൊന്നുമല്ല ഇതിന്റെ പോംവഴി. ഇതിനെതിരെയാണ് ഞങ്ങള്‍ പറയുന്നത്. അധികൃതര്‍ ശാസ്ത്രീയമായ രീതിയില്‍ ഈ വിഷയത്തെ ഏറ്റെടുക്കുക. ഈ ജീവനുകളെ ഇഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആരും പറയുന്നില്ല, പക്ഷേ ഉപദ്രവിക്കാതിരിക്കൂ. പേപിടിച്ചതും അക്രമസ്വഭാവവുമുള്ളതുമായ നായ്ക്കളെ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. അത് ചെയ്യൂ എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. അല്ലാതെ ജനങ്ങളുടെ ഒരു മനോവികാരവും ഞങ്ങള്‍ വില കുറച്ച് കാണുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


Content Highlights: mrudula murali actress clarifies her opinion about stray dog issue Kerala Instagram post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022

Most Commented