'മൃദു ഭാവേ ദൃഢ കൃത്യേ' ലൊക്കേഷനിൽ നിന്നും
ഹൈഡ്രോഎയർ ടെക്ടോണിക്സ് (SPD) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ വിജയ്ശങ്കർ മേനോ൯ നിർമ്മിച്ച്, ഷാജൂൺ കാര്യാൽ സംവിധാനം പുതുമുഖ ചിത്രം മൃദു ഭാവേ ദൃഢ കൃത്യേ (MBDK)ചിത്രീകരണം പൂർത്തിയായി. ജനുവരി 19 ന് എറണാകുളം ആൽഫ ഹൊറൈസൺ ഹോട്ടലിലാണ് ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിച്ചത്. തുടർന്ന് നടന്ന പ്രൗഢമായ പാക്കപ്പ് പാർട്ടിയിൽ വെച്ച് “മൃദു ഭാവേ ദൃഢ കൃത്യേ” (MBDK) എന്ന ടൈറ്റിൽ അനൗൺസ് ചെയ്തു.
യുവതാരവും, മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആണ് ചിത്രത്തിലെ നായക൯. തട്ടുംപുറത്ത് അച്യുത൯, ഏതം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശ്രവണ; ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായി സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്ന മരിയ പ്രി൯സ് എന്നിവരാണ് ചിത്രത്തിൽ സൂരജ് സണ്ണിന്റെ നായികമാരായി അഭിനയിക്കുന്നത്. സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സൂരജ്, ശ്രവണ, ശിവരാജ്, അനിൽ ആന്റോ, അങ്കിത് മാധവ്, അമൽ ഉദയ്, വിമൽ ഫസ്റ്റ് ക്ലാപ്പ്, എന്നിവർ ചേർന്ന് ടൈറ്റിലിന്റെ ഓരോ അക്ഷരങ്ങൾ പസ്സിൽ സെറ്റ് ചെയ്യുന്ന രീതിയിൽ കൂട്ടി യോജിപ്പിച്ച് വ്യത്യസ്ഥമായ രീതിയിലായിരുന്നു ചിത്രത്തിന്റെ നാമകരണ കർമ്മം നിർവ്വഹിച്ചത്. കാസർഗോഡ്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമ ചത്രീകരിച്ചിരിക്കുന്നത്. ഡോക്ടർ വിജയ്ശങ്കർ മേനോന്റെ കഥക്ക് രവി തോട്ടത്തിൽ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കിയിരിക്കുന്നു.സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, സീമ ജി. നായർ, മായാമേനോ൯, ജീജ സുരേന്ദ്ര൯, ഹരിത്, സിദ്ധാർഥ് രാജ൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ് ജനാർദ്ധന൯, ദേവദാസ്, ആനന്ദ് ബാൽ, വിജയ് ഷെട്ടി, ഡോ. സുനിൽ, രാജേഷ് കുറുമാലി, ദീപക് ജയപ്രകാശ൯ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകിയിരിക്കുന്നു. നരേഷ് അയ്യർ, ഹെഷാം അബ്ദുൾ വഹാബ്, സയനോര ഫിലിപ്, മൃദുല വാര്യർ, അതുൽ നറുകര, ബിനു ആന്റണി എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. മേക്കപ്പ് – പി. എ൯ മണി, സംഘട്ടനം – മാഫിയ ശശി, ആർട് ഡയറക്ടർ - ബോബ൯, സ്റ്റിൽസ് – ഷജിൽ ഒബ്സ്ക്യൂറ, കോസ്റ്റ്യൂം – രശ്മി ഷാജൂൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രമോദ് കൃഷ്ണ൯, അസോസിയേറ്റ് ഡയറക്ടർ - ജുനൈറ്റ് അലക്സ് ജോർഡി, എഡിറ്റിംഗ് – സുമേഷ് Bwt, കൊറിയോഗ്രാഫി – വിഷ്ണുദേവ (മുംബൈ) & റിഷ്ദാ൯ അബ്ദുൾ റഷീദ്, അസോസിയേറ്റ് പ്രൊഡക്ഷ൯ കൺട്രോളർ & ഫിനാ൯സ് കൺട്രോളർ - ജയശ്രീ നായർ, പ്രൊഡക്ഷ൯ എക്സിക്യൂട്ടീവ് – മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷ൯ കൺട്രോളർ - പ്രവീൺ പരപ്പനങ്ങാടി, വിഷ്വൽ ഇഫക്ട്സ് – പിക്ടോറിയൽ FX, സൗണ്ട് ഡിസൈ൯ – വിക്കി & കിഷ൯, സൗണ്ട് മിക്സ് – അജിത് എ ജോർജ്, ഡോൾബി അറ്റ്മോസ് മിക്സ് – സപ്താ റെക്കോർഡ്സ്, ഡി. ഐ – ആക്ഷ൯ ഫ്രെയിംസ് മീഡിയ, ടൈറ്റിൽ ഗ്രാഫിക്സ് – സഞ്ചു ടോം ജോർജ്, പബ്ലിസിറ്റി ഡിസൈ൯ – മനു ഡാവിഞ്ചി, സഹനിർമ്മാണം – സഹസ്ര എക്സ്പർടൈസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - സന്ദീപ് മേനോ൯ & സുധീപ് മേനോ൯, പി. ആർ. ഒ. ശാന്തകുമാർ & സുജീഷ് കുന്നുമ്മക്കര. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷ൯ വർക്കുകൾ എറണാകുളത്ത് പുരോഗമിക്കുന്നു.
Content Highlights: mrudu bhave drida krithye shajoon kariyal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..