തൻ്റെ അസ്തിത്വ പൂർണതക്ക് വേണ്ടി ട്രാൻസ്ജൻഡറായ അനന്യ കുമാരി നടത്തിയ ജീവിത സമരങ്ങൾ ചലച്ചിത്രമാകുന്നു. പ്രദീപ് ചൊക്ലിയാണ് പ്രതിസന്ധികൾക്കൊടുവിൽ മരണത്തിന് കീഴടങ്ങിയ അനന്യയുടെ ജീവിതം സിനിമയാക്കുന്നത്. 

പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടിത്തൊണ്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പ്രദീപ്.

അനന്യയായി ഒരു ട്രാൻസ്ജെഡർ തന്നെ വേഷമിടുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാർത്താ പ്രചരണം-എ എസ് ദിനേശ്.

ഇക്കഴിഞ്ഞ ജൂലായ് 20നാണ് അനന്യയെ കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സാ പിഴവുണ്ടായെന്നും അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. 

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്ന അനന്യ, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. മലപ്പുറം വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട്  മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. 

Content Highlights : Movie Based On Transgender Ananya Kumari Alex Life Story