സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമാര്‍ സിനിമയിലെ 'അടിമ'ത്തൊഴിലാളികള്‍


പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണഞ്ചിപ്പിക്കുന്ന വര്‍ണപ്രപഞ്ചങ്ങളുടെ ലോകമായ സിനിമയില്‍ ആള്‍ക്കൂട്ടങ്ങളിലൊരാളായി മിന്നിമറഞ്ഞുപോകുന്ന 'താര'ങ്ങളായ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമാര്‍ രേഖകളിലില്ലാത്ത സിനിമാത്തൊഴിലാളികളാണ്. കേരളത്തില്‍ മാത്രം മുപ്പതിനായിരത്തോളം ആളുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. ഇവരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോഴിക്കോട് ആസ്ഥാനമായി മാക്ക് (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഓഫ് കേരള) എന്ന പേരില്‍ സംഘടന വരുന്നു. നവംബര്‍ ആറിനാണ് ഉദ്ഘാടനം. ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമാര്‍ക്ക് അരദിവസത്തിന് 850 രൂപയും 10 മണിക്കൂറിന് 1200 രൂപയും രാത്രിയും പകലുമാണെങ്കില്‍ 2400 രൂപയും നല്‍കണമെന്നാണ് നിയമം. ചില ഏജന്റുമാര്‍ നിര്‍മാതാക്കളില്‍നിന്ന് വാങ്ങുന്ന പ്രതിഫലം ഇവര്‍ക്ക് നല്‍കാറില്ല.



ഏതെങ്കിലും സൂപ്പര്‍സ്റ്റാറിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ സഹായിച്ചു മാത്രം തിരിച്ചയയ്ക്കപ്പെടുന്നവരുമുണ്ട്. 'പലര്‍ക്കും അതു മതിയല്ലോ, സിനിമ ഒരു സ്വപ്നമല്ലേ സാര്‍...' ഒരു സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് പറയുന്നു. വാടകസാധനങ്ങള്‍ പോലെയാണ് ഈ തൊഴിലാളികള്‍. ആവശ്യക്കാര്‍ക്ക് തൊഴിലാളികളെ അടിമകളെപ്പോലെ എത്തിച്ചുകൊണ്ടിരിക്കും.

ജോലികഴിഞ്ഞാല്‍ കൂലി വാങ്ങി പോകുക. അതാണ് നിയമം. കൂടുതല്‍ ചോദിച്ചാല്‍ പിന്നെ സിനിമയിലില്ല.

കണ്ണൂര്‍, കാസര്‍കോട് മേഖല അടുത്തകാലത്ത് സിനിമാ ഹബ്ബായി മാറുന്നുണ്ട്. ഇതുവരെ അന്‍പതിലധികം സിനിമകള്‍ ഇവിടെ പിറവിയെടുത്തു. തമിഴ്, തെലുഗു പടങ്ങളും ഇതില്‍പെടും. പുതിയതായി നാലഞ്ച് വലിയ സിനിമകള്‍ വരുന്നുണ്ട്. ടിനു പാപ്പച്ചന്റെ ചിത്രം, പെപ്പേ ആന്റണിയുടെ 'ചേകവര്‍' തുടങ്ങിയവ ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

ഒരുപാട് സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമാര്‍ക്ക് ജോലിസാധ്യതയുണ്ട്. പക്ഷേ, ചൂഷണം കടുത്തതാണെന്നാണ് പരാതി. ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. പത്തുമുതല്‍ 30 വരെ വര്‍ഷം സ്ഥിരമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുണ്ട്.

സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമാരെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കണമെന്നും കൃത്യമായ വേതനം ലഭ്യമാക്കിത്തരണമെന്നും ചീഫ് അസോസിയേറ്റ് ഡയറക്ടറും കാസ്റ്റിങ് ട്രെയിനറുമായ പി.വി. കമലേഷ് പറഞ്ഞു.

Content Highlights: movie artist association of Kerala, new organization for supporting actors in Malayalam Cinema


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented