മാതാ അമൃതാനന്ദമയിയുടെ അനു​ഗ്രഹം തേടി ബോളിവുഡ് താരം മൗനി റോയ്. കൊല്ലം അമൃതപുരിയിലെത്തിയാണ് താരം അമൃതാനന്ദമയിയെ സന്ദർശിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു മൗനിയുടെ കേരള യാത്ര. 

ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ക്യോം കി സാസ് ഭീ കഭീ ബഹു ധീ ആണ് ആദ്യ പരമ്പര. 

ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസിലൂടെയാണ് മൗനി ശ്രദ്ധനേടിയത്. പരമ്പരയുടെ മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയാണ് മൗനി. പരമ്പരയുടെ രണ്ടാംഭാഗവും( നാഗിൻ2) ഹിറ്റായിരുന്നു. ഹിന്ദി മിനി സ്‌ക്രീനിലെ ഏറ്റവും സ്റ്റൈലിഷായ നടിമാരിൽ ഒരാൾ കൂടിയാണ് മൗനി.

ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട് മൗനി. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു. ദുബായിൽ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരനെന്നും ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നും  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

Content Highlights: Mouni Roy Visits Mata Amritanandamayi Kerala Vacation Pictures