ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ്. ജനുവരി 27ന് ​ഗോവയിൽ വച്ചാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ. ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായുള്ള പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്തിടെയാണ് സുഹൃത്തുക്കൾക്കായി ​ഗോവയിൽ വച്ച് മൗനി തന്റെ ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചത്. 

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം. 

Content Highlights: Mouni Roy to tie knot with Malayali Banker Suraj Nambiar